Chiking
Latest News

ദേശീയ സ്‌കൂള്‍ കായികമേള: കേരളത്തിന്റെ സി.അബിതയ്ക്ക് രണ്ടാം സ്വര്‍ണം

Web Desk
Indian Telegram Android App Indian Telegram IOS App


പുണെ :പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ സി അബിതയ്ക്ക് സ്വര്‍ണം. പുണെയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ അബിത നേടുന്ന രണ്ടാം സ്വര്‍ണമാണിത്.2.മിനിട്ട് 8.53 മിനിട്ടിലാണ് അബിത ഫിനിഷ് ചെയ്തത്.

ഇരട്ട സ്വര്‍ണത്തോടെ കായികമേളയില്‍ നിന്ന് വിട പറയുന്നതില്‍ സന്തോഷമെന്ന് അബിത പ്രതികരിച്ചു.

നേരത്തെ 1500 മീറ്ററിലായിരുന്നു അബിത സ്വര്‍ണം നേടിയിരുന്നത്.ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനത്തോടെ സംസ്ഥാന മീറ്റില്‍ സ്വര്‍ണമണിഞ്ഞ ബബിതയ്ക്ക് അത് ഇവിടെ ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.

Top