Chiking
Latest News

ദേശീയ സ്‌കൂള്‍ കായികമേള: കേരളത്തിന് കിരീടം

Web Desk
Android App

പുണെ : ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടനേട്ടം. 11 സ്വര്‍ണവും 13 വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 114 പോയിന്റ് നേടിയാണ് കേരളം കിരീടത്തിന് അര്‍ഹമായത്. 58 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ് ഉള്ളത്.

അവസാന ഇനമായ 4*100 മീറ്റര്‍ റിലേയില്‍ കേരളത്തിന് സ്വര്‍ണം നേടാനായി.അവസാന ദിവസമായ ഇന്ന് കേരളത്തിന്‍െറ അബിത മേരി മാനുവലിന് 800 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിാനായി. അബിതയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത് . ആണ്‍കുട്ടികളുടെ റിലേയിലും കേരളമാണ് ജേതാക്കള്‍.
അവിഭജിത സ്‌കൂള്‍ മീറ്റുകൂടി പരിഗണിച്ചാല്‍ കേരളത്തിന്റെ തുടര്‍ച്ചയായ ഇരുപതാം കിരീടമാണിത്. 1500, 3000 മീറ്ററില്‍ സ്വര്‍ണം നേടിയ കേരളാ ക്യാപ്റ്റന്‍ കൂടിയായ സി.ബബിതയുടെയും 800, 400 മീറ്ററുകളില്‍ ദേശീയ റെക്കോര്‍ഡോടെ ഇരട്ടസ്വര്‍ണം നേടിയ അബിത മേരി മാനുവലിന്റെയും മികവിലാണ് കേരളത്തിന്റെ വിജയക്കുതിപ്പ്.

Top