Chiking
Latest News

അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ സിദ്ദു മല്‍സരിക്കും

Web Desk
Indian Telegram Android App Indian Telegram IOS App


അമൃത്സര്‍: മുന്‍ ബിജെപി എംപി നവ്‌ജ്യോത്‌സിങ് സിദ്ദു തിങ്കളാഴ്ച കോണ്‍ഗ്രസ്സില്‍ ചേരും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ്ങിന്റെയും സാന്നിധ്യത്തില്‍ മുന്‍ ക്രിക്കറ്റ് താരം കൂടിയായ സിദ്ദു പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ഇതോടെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇദ്ദേഹം മല്‍സരിക്കുമെന്നും ഉറപ്പായി.

നേരത്തെ, സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചനകളുണ്ടായിരുന്നു. പഞ്ചാബില്‍ ഉപ മുഖ്യമന്ത്രി സ്ഥാനമാണ് സിദ്ദുവിന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്!രിവാള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഈ വാഗ്ദാനം നിരസിച്ചാണ് കോണ്‍ഗ്രസില്‍ ചേരാന്‍ സിദ്ദു തീരുമാനിച്ചത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരിക്കുകയാണെന്നും അതിനാലാണ് അദ്ദേഹം എഎപിയില്‍ ചേരാത്തതെന്നും കേജ്‌രിവാള്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജ്യസഭാ എംപി കൂടിയായ സിദ്ദു പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്. ഇതേത്തുടര്‍ന്ന് ആവാസെ പഞ്ചാബ് എന്ന പേരില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top