Chiking
Latest News

ഡല്‍ഹിയില്‍ അജ്ഞാതരുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

Web Desk
Indian Telegram Android App Indian Telegram IOS App


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാതരുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ദക്ഷിണ്‍പുരിയില്‍ ടയര്‍ റിപ്പയര്‍ ഷോപ്പ് നടത്തുന്ന ജിത്തു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കടയ്ക്ക് പുറത്തായിരുന്നു വെടിവയ്പ്.

രണ്ടു മോട്ടോര്‍സൈക്കിളുകളിലായി എത്തിയ നാല് പേര്‍ ജിത്തുവിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ജിത്തുവിന്റെ സുഹൃത്ത് നദീമിനും വെടിയേറ്റു. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിത്തു മരിച്ചു. നദീമിന്റെ കാലിലാണ് വെടിയേറ്റിരിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതിനായി പോലീസ് അറിയിച്ചു.

Top