Chiking
Latest News

നോട്ടുദുരിതത്തിന് ശമനമായെന്ന് ജെയ്റ്റ്‌ലി; സാമ്പത്തിക മേഖല പൂര്‍വ്വസ്ഥിതിയില്‍

Web Desk
Android App


ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്നുണ്ടായ രാജ്യത്തെ നോട്ടുദുരിതത്തിന് ശമനമായെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അഴിമതിക്കും കനത്ത തിരിച്ചടിയാണ് നോട്ടുനിരോധനമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലുള്ള നീണ്ട വരി അപ്രത്യക്ഷമായെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പരിഷ്‌കാര നടപടികളേയും പോലെ നോട്ട് അസാധുവാക്കല്‍ തീരുമാനവും കഠിനമായിരുന്നു. കാരണം, ആ തീരുമാനം പ്രതിലോമകരമായ പൂര്‍വ്വസ്ഥിതിയില്‍ മാറ്റമുണ്ടാക്കി. നോട്ട് പ്രതിസന്ധികളെല്ലാം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക മേഖല പൂര്‍വ്വസ്ഥിതിയിലായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചും ജെയ്റ്റ്‌ലി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത തലമുറയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പാര്‍ലമെന്റ് എങ്ങനെ തടസ്സപ്പെടുത്താമെന്നാണ് രാഹുല്‍ നോക്കുന്നതെന്ന് ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. പരിഷ്‌കാര നടപടികളേയും സാങ്കേതിക മാറ്റങ്ങളേയും എതിര്‍ക്കാനുള്ള കോണ്‍ഗ്രസ്സിനെ പോലുള്ള ദേശീയ പാര്‍ട്ടിയുടെ തീരുമാനം പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനം വന്ന് ഇന്നേക്ക് രണ്ട് മാസം തികയുന്ന വേളയിലാണ് ജെയ്റ്റ്‌ലിയുടെ പരാമര്‍ശം.

Top