Chiking
Latest News

ഞെട്ടിക്കുന്ന ക്രൂരത: മാനസിക അസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ 57 കാരനും യുവാക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു; നഗ്‌നനൃത്തം ചിത്രീകരിച്ച് പ്രചരിപ്പിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

കരിംനഗര്‍: തെലങ്കാനയില്‍ പുതുവര്‍ഷരാവില്‍ മാനസിക അസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ 57 കാരനും രണ്ട് യുവാക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് നഗ്‌നനൃത്തം ചെയ്യിപ്പിച്ച് വീഡിയോയില്‍ ചിത്രീകരിച്ചെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് നഗ്‌നനൃത്തം ചെയ്യിപ്പിക്കുകയും ഇത് വീഡിയോയില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തെലങ്കാനയിലെ കരീംനഗര്‍ ജില്ലയിലാണ് സംഭവം.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലൈംഗികാതിക്രമം പുറത്തറിഞ്ഞത്. രാമദുഗു മണ്ഡലിലെ ഗോപാല്‍റാവുപേട്ട് ഗ്രാമത്തിലാണ് ക്രൂരസംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികളായ തഡഗോണ്ട രാജയ്യ(57), തഡഗോണ്ട ലക്ഷ്മണ്‍(19), തഡകോണ്ട രാകേഷ്(18) എന്നിവരാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. രാജയ്യയും ലക്ഷ്മണനും പിടിയിലായി. ഒളിവില്‍ പോയ രാകേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്.

ഡിസംബര്‍ 31 ന് വീട്ടില്‍ തനിച്ചായിരുന്ന പതിനാറുകാരിയെ അടുത്തുള്ള വയലിലേക്ക് കൊണ്ടുപോയ മൂന്നംഗ സംഘം ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നനൃത്തം വീഡിയോയില്‍ ചിത്രീകരിക്കുകയുമായിരുന്നു. കുടുംബത്തിന് നാണക്കേട് ആകുമെന്ന് കരുതി പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെട്ടില്ല.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. പുതുവര്‍ഷ രാവില്‍ ബെംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ അങ്ങനെ എന്തെങ്കിലും നടന്നതിന്റെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്.

Top