Chiking
Latest News

ജറുസലേമില്‍ ലോറി ആക്രമണത്തില്‍ നാലു മരണം; ആക്രമണം നടത്തിയത് ഐഎസ് എന്ന് ഇസ്രയേല്‍

Web Desk
Android App

ജറുസലേം: ഇസ്രയേല്‍ തലസ്ഥാനമായ ജറുസലേമില്‍ സൈനികര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.

Screengrab of IDF tweet showing pictures of four soldiers who died and saying:

ലോറി ഓടിച്ചിരുന്നത് പലസ്തീന്‍കാരനായ യുവാവാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ സൈനികര്‍ വെടിവച്ചു കൊന്നു. പലസ്തീനിലെ ജബല്‍ മുഖാബറില്‍ നിന്നുള്ള 28കാരനായ ഫാദി ഖുന്‍ബാര്‍ ആണ് പ്രതി.

നടന്നത് ഭീകരാക്രമണമാണെന്നും പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. എന്നാല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചു.

Israeli security and rescue forces work at the scene of a truck ramming incident in Jerusalem January 8, 2017.

ലോറി ഡ്രൈവര്‍ അമിത വേഗത്തില്‍ സൈനികര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാനും സംഭവസ്ഥലം സന്ദര്‍ശിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ജറുസലേം മേയര്‍ മുന്നറിയിപ്പ് നല്‍കി.

Israeli soldiers sit in a bus as they leave the scene of a truck-ramming incident in Jerusalem January 8, 2017.

Top