Chiking
Latest News

അച്ഛനെ കുത്തിക്കൊന്ന മകന്‍ അമ്മയെ ആക്രമിച്ചു; വീടിന് തീയിട്ടു

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: മര്‍ച്ചന്റ് നേവി മുന്‍ നാവികനായ മകന്റെ കുത്തേറ്റ് പിതാവ് കൊല്ലപ്പെട്ടു. ധനകാര്യമേഖലയില്‍ നിന്നു വിരമിച്ച ആര്‍.പി. മാതയെ മകന്‍ രാഹുല്‍ മാതയാണ് ആക്രമിച്ചത്. രക്ഷപെടാന്‍ ശ്രമിച്ച പിതാവിനെ രാഹുല്‍ പിന്തുടര്‍ന്നു കുത്തുകയായിരുന്നുവെന്ന് സമീപവാസികള്‍ അറിയിച്ചു. പിതാവിനെ രക്ഷിക്കാന്‍ അമ്മ രേണു എത്തിയതിനെത്തുടര്‍ന്ന് ഇയാള്‍ അവരെയും അതേ കത്തി ഉപയോഗിച്ച് ആക്രമിച്ചു. കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം.  11 പൊലീസുകാര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റു.

രാഹുല്‍ പിതാവിനെ 30 തവണയോളം കുത്തി. പിന്നീട് മധു വിഹാറിലെ അ!ജാന്ത ഹൗസിങ് സൊസൈറ്റിയിലെ ഫ്‌ലാറ്റിനു തീയിട്ടു. രക്ഷിക്കാനെത്തിയ 11 പൊലീസുകാര്‍ക്കും പരുക്കേറ്റു. ഞായര്‍ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.

കരച്ചില്‍ കേട്ടാണ് അയല്‍വാസികളും സുരക്ഷാ ജീവനക്കാരും ഓടിയെത്തിയത്. വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ രാഹുല്‍ ഭീഷണി മുഴക്കുന്നുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ അടുക്കളയില്‍ കയറി വാതിലടച്ച രാഹുല്‍ ഗ്യാസ് സിലിണ്ടറിന് തീ വയ്ക്കുകയായിരുന്നുവെന്നു ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് ഓംവിര്‍ സിങ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.

സ്ത്രീകളെ അപമാനിച്ചത് അടക്കമുള്ള കേസുകള്‍ രാഹുലിനെതിരെയുണ്ട്. മകനുമായി ബന്ധമില്ലെന്ന് അടുത്തിടെ ആര്‍.പി.മാത പത്രത്തില്‍ പരസ്യം ചെയ്തിരുന്നു.

Top