Chiking
Latest News

കേരളത്തിന്റെ കിരീട ജേതാക്കള്‍ ഇന്ന് നാട്ടിലെത്തും:ആദ്യ സ്വീകരണം കണ്ണൂരില്‍

Web Desk
Indian Telegram Android App Indian Telegram IOS App

പുണെ : ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കിരീടം സ്വന്തമാക്കിയ കേരള ടീം ഇന്ന് നാട്ടില്‍ തിരിച്ചെത്തും. പുണെയിലെ മലയാളി അസോസിയേഷന്റെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം നാട്ടിലേക്ക് തിരിക്കുന്ന ടീമിന് കണ്ണൂരില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.

ഉച്ച കഴിഞ്ഞ് രണ്ട് മണിയോടുകൂടി ടീം കണ്ണൂരിലെത്തും. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചാക്കോ ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ വരുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടീമിന് സ്വീകരണം നല്‍കുക. ഇതിന് ശേഷം അര്‍ധരാത്രിയോടുകൂടി ടീം കൊച്ചിയിലെത്തും.

ടീമിനെ അഭിനന്ദിക്കാന്‍ പുണെയില്‍ രാജ്യസഭാ എപിയും സിനിമാതാരവുമായ സുരേഷ് ഗോപി എത്തിയിരുന്നു. ടീമിനെ അവരുടെ ക്യാമ്പിലെത്തി സുരേഷ് ഗോപി അഭിനന്ദനമറിയിച്ചു. പുണെയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഏര്‍പ്പെടുത്തിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി.

Top