Chiking
Latest News

നെഹ്‌റു കോളെജിനെതിരെ ഗുരുതര ആരോപണങ്ങള്‍: വിദ്യാര്‍ഥികളെ മര്‍ദിക്കാനായി ഇടിമുറി; ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിക്കുന്നതിന് അപ്രഖ്യാപിത വിലക്ക്

Web Desk
Indian Telegram Android App Indian Telegram IOS App

തൃശൂര്‍: തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളെജിനെതിരെ ഗുരുതര ആരോപണങ്ങള്‍. വിദ്യാര്‍ഥികളെ മര്‍ദിക്കാനായി ഇടിമുറിയുണ്ടെന്ന് വിദ്യാര്‍ഥികളുടെ സാക്ഷ്യപ്പെടുത്തല്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടന്നാല്‍ നൊട്ടോറിയല്‍സ് പട്ടികയിലുള്‍പ്പെടുത്തി മാനസികമായി പീഡിപ്പിക്കും. ഷേവ് ചെയ്യാത്തതിനടക്കം ഭീഷണിപ്പെടുത്തി പിഴയീടാക്കുകയും പരീക്ഷ എഴുതിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് പതിവാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

വിദ്യാര്‍ഥികളെ ശീരീരികമായി ഉപദ്രവിക്കാന്‍ കോളജിനുള്ളില്‍ ഇടിമുറിയെന്നത് വെറും ആരോപണമല്ലെന്നും യാഥാര്‍ഥ്യമാണെന്നും മര്‍ദനം നേരില്‍ കണ്ടതിന്റെ അനുഭവത്തില്‍ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ഥി ഉറപ്പിച്ചു പറയുന്നു. ഇതിന് പുറമെ ചില അലിഖിത നിയമങ്ങളും കോളെജിലുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കുന്നതിനും മിണ്ടുന്നതിനുമുള്ള അപ്രഖ്യാപിത വിലക്ക്. ഷേവ് ചെയ്യാതെയെത്തിയതിന്റെ പേരില്‍ പരീക്ഷ എഴുതിക്കാതെ തോറ്റുപോയ ഒട്ടേറെ വിദ്യാര്‍ഥികളിന്നും പഠനം പൂര്‍ത്തിയാക്കാനാവാതെ കഴിയുന്നു.

മൊബൈല്‍ ഉപയോഗിക്കുന്നതിനും അസുഖത്തിന് പോലും അവധിയെടുത്താലും തുടങ്ങി നിസാര സംഭവങ്ങളില്‍ പോലും യാതൊരു രേഖയുമില്ലാതെ പിഴയീടാക്കും. പിഴ നല്‍കിയില്ലങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കാതെ തോല്‍പ്പിക്കുകയും ഡീബാര്‍ ചെയ്യുന്നതും പതിവാണ്. ഇത്തരം പീഡനങ്ങളുടെ ഇരയാണ് ജിഷ്ണു എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.

Top