Chiking
Latest News

പുതുവര്‍ഷാവധി കഴിഞ്ഞ് രാഹുല്‍ ഗാന്ധി തിരിച്ചെത്തി; പ്രിയങ്കയ്‌ക്കൊപ്പം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായുള്ള പത്ത് ദിവസത്തെ അവധി കഴിഞ്ഞ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. ലണ്ടനില്‍ ചിലവഴിച്ച ശേഷമാണ് രാഹുല്‍ തിരിച്ചെത്തിയത്. താന്‍ യാത്ര പോവുകയാണെന്ന് പുതുവര്‍ഷത്തലേന്ന് ട്വിറ്ററിലൂടെയാണ് രാഹുല്‍ എല്ലാവരെയും അറിയിച്ചത്.

ചൊവ്വാഴ്ച രാവിലെ രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. ഈ യോഗത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകള്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നുവെന്നാണ് സൂചന. യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗം ചര്‍ച്ച ചെയ്തു. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തെ കുറിച്ച് വ്യക്തതയില്ലെങ്കിലും പഞ്ചാബ് നിയമസഭ തിരഞ്ഞേടുപ്പ് തങ്ങള്‍ക്കനുകൂലമാണെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

ജനുവരി 15 മുതല്‍ ചൈനയില്‍ നടക്കുന്ന പരിപാടിക്കായി രാഹുല്‍ ഗാന്ധി ഉടന്‍ ഇന്ത്യ വിടുമെന്നാണ് സൂചന. രാഹുലിനൊപ്പം ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, കുമാരി ശെല്‍ ജ, ജ്യോതിരാദിത്യ സിന്ധ്യ, രാജീവ് സതവ്, സുഷ്മിത ദേവ് എന്നിവരുമുണ്ടാകും.

Top