Chiking
Latest News

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ഒളിക്യാമറയില്‍ കുടുക്കി

Web Desk
Indian Telegram Android App Indian Telegram IOS App


ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ഒളിക്യാമറയില്‍ കുടുക്കി. ഭോപ്പാലിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ഹര്‍പാല്‍പൂരിലാണ് സംഭവം. ഇവിടുത്തെ ഗംഗാപ്രസാദ് മിഡില്‍ സ്‌കൂളിലെ പ്രധാന അധ്യാപകനായ ശ്യാംകാന്ത് ശര്‍മയാണ് (48) കുട്ടികളുടെ ഒളിക്യാമറയില്‍ കുടുങ്ങിയത്.

ശര്‍മയുടെ സ്വഭാവദൂഷ്യം ശ്രദ്ധയില്‍പ്പെട്ട കുട്ടികള്‍ ഒരു മാസം മുന്‍പാണ് വീഡിയോ പകര്‍ത്തിയത്. ഇത് ഏതാനും ദിവസം മുന്‍പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ശര്‍മയ്‌ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.

Top