Chiking
Latest News

ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം; സ്വാശ്രയ കോളെജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതി

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം: ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. സ്വാശ്രയ കോളെജുകളിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ സമിതി രൂപീകരിക്കും. വിദ്യാഭ്യാസമന്ത്രിക്കാണ് സമിതിയുടെ ചുമതല. വിദ്യാഭ്യാസമന്ത്രിക്കാണ് സമിതിയുടെ ചുമതല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

അതേസമയം നോട്ട് അസാധുവാക്കലിന് ശേഷം പണം പിന്‍വലിക്കാനായി ക്യൂ നില്‍ക്കവേ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഇന്നലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പുറത്തുവിട്ട ലിസ്റ്റ് പ്രകാരം നോട്ടിനായി ക്യൂവില്‍ നില്‍ക്കവെ കുഴഞ്ഞുവീണ് കേരളത്തില്‍ നാലുപേര്‍ മരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് നോട്ടുനിരോധനത്തിന്റെ ദുരിതങ്ങള്‍ക്കിടയില്‍പ്പെട്ട് ഏറ്റവുമധികം പേര്‍ മരിച്ചത്.32 പേരാണ് ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ മരിച്ചവരുടെ എണ്ണം.

Top