Chiking
Latest News

മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിയെത്തി ധോണിയുടെ കാലില്‍ വീണ് ആരാധകന്‍(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ധോണി നായകനായെത്തുന്ന അവസാന മത്സരമായിരുന്നു ഇന്നലെ മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്നത്. അതിനാല്‍ തന്നെ സൗജന്യ പ്രവേശനം ഒരുക്കി സംഘാടകര്‍ ആരാധകരുടെ ആഗ്രഹത്തിനൊത്ത് ഉയര്‍ന്നു. പതിനായിരക്കണക്കിന് ആരാധകരാണ് ഇന്നലെ നടന്ന മത്സരം കാണാനെത്തിയത്.

ഇതിനിടെടെയാണ് ധോണിയെ നേരില്‍ കാണാന്‍ ഒരു ആരാധകന്‍ ക്രീസിലെത്തിയത്. ഇത് സംഘാടകരെ ശരിക്കും കുഴക്കി. സുരക്ഷാ ഭടന്‍മാരുടെ കണ്ണ് വെട്ടിച്ചാണ് ആരാധകന്‍ ഗ്രൗണ്ടിലെത്തിയത്. ആദ്യം കൈ കൊടുക്കാന്‍ ധോണി തുനിഞ്ഞപ്പോള്‍ ആരാധകന്‍ ധോണിയുടെ കാലില്‍ വീഴുകയായിരുന്നു. പിന്നീട് ഓടിയെത്തിയ സുരക്ഷാ ഭടന്മാര്‍ ഇയാളെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.

Top