Chiking
Latest News

നായകസ്ഥാനത്തു നിന്ന് പിന്മാറാന്‍ എനിക്കാവില്ല, ക്യാപ്റ്റനായി ഞാന്‍ ഇനിയും തുടരും; മനസ് തുറന്ന് ധോണി

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു നിന്നും തനിക്ക് പിന്മാറാനാകില്ലെന്ന് വെളിപ്പെടുത്തി മഹേന്ദ്ര സിംഗ് ധോണി. നായകസ്ഥാനത്തുള്ള അവസാനമത്സരത്തിലാണ് ധോണി തന്റെ മനസ് തുറന്നത്.ഔദ്യോഗികമായി നായകസ്ഥാനത്ത് നിന്നും പിന്മാറിയെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റൈസിംഗ് പുണെ സുപ്പര്‍ജയന്റ്‌സിന്റെ അമരത്ത് താന്‍ ഉണ്ടാവുമെന്നും ധോണി പറഞ്ഞു.

ഇത് ഒരു സ്‌പെഷ്യല്‍ ഗെയിം ആണ്. ഇന്ത്യന്‍ നായകന്‍ എന്ന നിലയില്‍ അവസാനത്തെ മത്സരവും. പക്ഷേ ഐപിഎല്ലില്‍ ക്യാപ്റ്റനായി ഞാനുണ്ടാകും, ഒരു പക്ഷേ ജാര്‍ഖണ്ഡിനു വേണ്ടിയും, ധോണി പറഞ്ഞു. ഇന്നത്തെ മത്സരം കാണാന്‍ നിരവധി ആരാധകര്‍ എത്തിയത് വളരെ സന്തോഷം നല്‍കുന്നുവെന്നും ധോണി പറഞ്ഞു.

ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ശേഷം ടീമില്‍ തിരിച്ചെത്തിയ യുവരാജിനെയും ധോണി പുകഴ്ത്തി. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തിളങ്ങാന്‍ കഴിയുന്ന കളിക്കാരനാണ് യുവരാജ്. ഇങ്ങനെയൊരു കളിക്കാരനെ ടീമിന് അത്യാവശ്യമാണ്. ബോള്‍ കൊണ്ട് തിളങ്ങാന്‍ കഴിയുന്ന ബാറ്റ്‌സ്മാന്‍മാര്‍ കുറവാണെന്നും ധോണി പറഞ്ഞു.

ഈ മാസം നാലിനാണ് ഏകദിന, ട്വന്റി20 ടീം നായകസ്ഥാനത്തു നിന്നും ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ നായകനായി സെലക്ഷന്‍ കമ്മിറ്റി ധോണിയെ തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും.ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ് പുതിയ ഏകദിന നായകന്‍.

Top