Chiking
Latest News

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം മുസ്‌ലിം പെണ്‍കുട്ടികളും നീന്തണമെന്ന് മനുഷ്യാവകാശ കോടതി

Web Desk
Indian Telegram Android App Indian Telegram IOS App


സ്‌ട്രോസ്ബര്‍ഗ്: സ്വിസ് സ്‌കൂളുകളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ നിര്‍ബന്ധമായി ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തല്‍ ക്‌ളാസുകളില്‍ പങ്കെടുക്കണമെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. മുസ്‌ലിം പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തല്‍ പഠിപ്പിക്കുന്നത് സംബന്ധിച്ച് തുര്‍ക്കിയില്‍ ജനിച്ച സ്വിസ് ദമ്പതികള്‍ നല്‍കിയ പരാതിയിലാണ് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ(ഇ.സി.എച്ച്.ആര്‍.) വിധി. വിശ്വാസം പരിഗണിച്ച് തങ്ങളുടെ രണ്ട് പെണ്‍കുട്ടികളെ നീന്തല്‍ ക്‌ളാസുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. രക്ഷിതാക്കളെന്ന നിലയില്‍ കടമ നിര്‍വഹിക്കാത്തതിന്റെ പേരില്‍ 1400 സ്വിസ് ഫ്രാങ്‌സ് പിഴയടക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു.

സമൂഹത്തില്‍ മതത്തിന്റെ പേരില്‍ ഒറ്റപ്പെടുന്നതില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ അനിവാര്യമെന്ന് നിരീക്ഷിച്ച കോടതി സ്വിസ് അധികൃതരുടെ നിലപാടിനെ ശരിവെച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള നീന്തല്‍ പരിശീലനത്തിനപ്പുറം എല്ലാ വിദ്യാര്‍ഥികളും ഒരുമിച്ചുചെയ്യുന്ന പ്രവൃത്തിയായി അതിനെ കാണണമെന്നും കോടതി പറഞ്ഞു.

Top