Chiking
Latest News

മോദിയെ 25ന് പ്രതീകാത്മക വിചാരണ ചെയ്യും: കോടിയേരി

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീകാത്മക വിചാരണ ചെയ്യുമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈമാസം 25ന് എല്ലാ ജില്ലകളിലും ഈ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതു കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനാണ്. ഇതിനെതിരെ വിപുലമായ പ്രചാരണം നടത്തും. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

ബി.ജെ.പിയുടെ പ്രസ്താവന വെല്ലുവിളിയായി കാണുന്നുവെന്നും ചെഗുവരേയുടെ കൂടുതല്‍ ചിത്രങ്ങള്‍ സ്ഥാപിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കമലിനെതിരായ ബി.ജെ.പി പരാമര്‍ശം അടിയന്തരാവസ്ഥയുടെ ശബ്ദമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എസ് വിഷയത്തിലും കോടിയേരി അഭിപ്രായ പ്രകടനം നടത്തി. ഈ വിഷയത്തില്‍ കേന്ദ്ര കമ്മിറ്റി തീരുമാനം അംഗീകരിക്കുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്. ഇത് എല്ലാ അംഗങ്ങള്‍ക്കും ബാധകമാണ്. ഈ വിഷയത്തില്‍ വി.എസിന് എന്തെങ്കിലും പറയാനുണ്ടെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ പറയാമെന്നും കോടിയേരി പറഞ്ഞു. ഐ.എ.എസ് പ്രശ്‌നത്തെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ സര്‍ക്കാറിന് ഇടപെടേണ്ട സാഹചര്യമില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി.

Top