Chiking
Latest News

നായക സ്ഥാനം ഒഴിഞ്ഞില്ലേ, ഇനി പഴയ പോലെ സിക്‌സര്‍ അടിക്കുമോയെന്ന യുവരാജിന്റെ ചോദ്യത്തിന് ധോണിയുടെ മറുപടി

Web Desk
Android App


നായകനായി അവസാന മത്സരം കളിച്ച എംഎസ് ധോണിയുമായി യുവരാജ് സിങ് നടത്തിയ അഭിമുഖം വൈറലാകുന്നു. നായക സ്ഥാനം നല്‍കിയ സമ്മര്‍ദങ്ങള്‍ ഒഴിഞ്ഞതിനാല്‍ ഇനി പഴയ പോലെ സിക്‌സറുകള്‍ അടിക്കുമോ എന്നായിരുന്നു യുവിയുടെ ഒരു ചോദ്യം.എന്നാല്‍ തന്റെ ശക്തി സ്ഥലങ്ങളിലേക്ക് ബൗളര്‍മാര്‍ പന്തെറിയുകയും സന്ദര്‍ഭം അനുയോജ്യമാകുകയും ചെയ്താല്‍ സിക്‌സറുകള്‍ ഇനിയും അടിക്കുമെന്നായിരുന്നു ധോണിയുടെ മറുപടി.

ഇന്ത്യന്‍ നായകനെന്ന നിലയിലുള്ള യാത്ര മനോഹരവും അനുഭവ സമ്പ ന്നവുമായിരുന്നു താങ്കളെപ്പോലെയുള്ള കളിക്കാരുടെ സാന്നിദ്ധ്യം എന്റെ ജോലി എളുപ്പമാക്കി. കളത്തിലെ പത്തു വര്‍ഷങ്ങള്‍ ഞാന്‍ തികച്ചും ആസ്വദിച്ചു. ഇനി കാത്തിരിക്കുന്ന നാളുകളും ആസ്വദിക്കാനാകുമെന്നാണ് പ്രതീക്ഷയൈന്നും ധോണി പറഞ്ഞു .


പ്രഥമ ട്വന്റി20 ലോകകപ്പില്‍ ബ്രോഡിനെതിരെ ഒരോവറില്‍ ആറ് സിക്‌സറുകളുമായി തിളങ്ങിയ യുവരാജിനെ ധോണി അഭിനന്ദിച്ചു.

Top