Chiking
Latest News

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: രാഷ്ട്രീയ പാർട്ടികൾക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവച്ചു. രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന നികുതി ഇളവ് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് വ്യക്തമാക്കിയാണ് നികുതി ഇളവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളിയത്.

പഴയ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാർട്ടികളെ വരുമാന നികുതിയിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പേരിലുള്ള അക്കൗണ്ടുകൾക്കു മാത്രമാണ് ഇതു ബാധകം. 1961ലെ വരുമാന നികുതി ചട്ടത്തിന്റെ 13എ വകുപ്പ് രാഷട്രീയ പാർട്ടികളുടെ വരുമാനത്തെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യക്തികളുടെ പേരിലാണ് ഇതെങ്കിൽ ഇളവു ബാധകമാകില്ല.

ബാങ്കുകളിൽ കണക്കിൽപെടാത്ത പണം സൂക്ഷിച്ചാൽ സാധാരണക്കാർക്ക് വൻ പിഴ ഇടാക്കുമ്പോഴാണ് രാഷട്രീയ പാർട്ടികൾക്ക് ഈ തലോടലെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ബെഞ്ച് ചൂണ്ടിക്കാട്ടി.

Top