Chiking
Latest News

ചുവന്ന ലെഹങ്കയണിഞ്ഞ സാനിയ മിര്‍സയ്ക്ക് ഫെയ്‌സ്ബുക്കില്‍ മതവാദികളുടെ ആക്രമണം

Web Desk
Android App

ടെന്നീസ് താരം സാനിയ മിര്‍സയുടെ വസ്ത്രത്തെ ചൊല്ലി ഫെയ്‌സ്ബുക്കില്‍ വാദപ്രതിവാദങ്ങള്‍ .ചുവന്ന ലെഹങ്ക അണിഞ്ഞാണ് സാനിയ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാനിയ മതം അനുശാസിത്തുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാത്തതെന്താണെന്നും ഇവിടുത്തെ ജീവിതം താല്‍ക്കാലികമാണെന്നും മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നതെന്ന് മറക്കരുതെന്നുമൊക്കെയാണ് ഫോട്ടോക്ക് താഴെയുള്ള പ്രതികരണങ്ങള്‍. നേരത്തെ ടെന്നീസ് കളിക്കുമ്പോള്‍ ഇറക്കം കുറിഞ്ഞ വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ സാനിയ മിര്‍സക്കെതിരെ ഫത്‌വ ഇറക്കിയിരുന്നു.

നേരത്തെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയുടെ വസ്ത്രധാരണ രീതിയെക്കുറിച്ചും ഫെയ്‌സ്ബുക്കില്‍ മതവാദികള്‍ ചര്‍ച്ച നടത്തിയിരുന്നു.ഷമിയുടെ ഭാര്യ കൈയ്യില്ലാത്ത വസ്ത്രം ധരിച്ചതായിരുന്നു മതവാദികള്‍ കണ്ടെത്തിയ കുറ്റം.ഇത് ഇസ്ലാമിക രീതിയല്ലെന്നായിരുന്നു വാദം.

Top