Chiking
Latest News

ഭൈരവാ റിലീസ് ചെയ്യാത്ത തിയറ്ററുകള്‍ക്ക് മുന്നറിയിപ്പുമായി വിതരണക്കാര്‍

Web Desk
Indian Telegram Android App Indian Telegram IOS App

എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യാഴാഴ്ച മുതല്‍ തിയറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നു. സിനിമാ സമരം ശക്തമാക്കാനായിട്ടാണ് വിജയ് ചിത്രം ഭൈരവാ 12ന് റിലീസ് ചെയ്യാനിരിക്കെയാണ് ഫെഡറേഷന്റെ ഈ നീക്കം. ഭൈരവാ റിലീസ് ചെയ്യാമെന്ന് കരാര്‍ ചെയ്തിട്ട് പിന്‍മാറുന്ന തിയറ്ററുടമകള്‍ക്കെതിരെ കോംപറ്റീഷന്‍ കമ്മീഷനെ സമീപിക്കാനാണ് തെക്കന്‍ കേരളാ സിനിമയുടെ വിതരണക്കാരുടെ തീരുമാനം. ഇഫാര്‍ ഇന്റര്‍നാഷനലില്‍ നിന്ന് കോട്ടയം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ വിതരണം ഏറ്റെടുത്ത സായൂജ്യം റിലീസാണ് ഭൈരവാ റിലീസ് ചെയ്യാതെ തിയറ്ററുകള്‍ അടച്ചിടുന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനം കോംപറ്റീഷന്‍ ആക്ട് 2002ന്റെ ലംഘനമാണെന്ന് അറിയിച്ചിരിക്കുന്നത്.

ഭൈരവ റിലീസ് ചെയ്യാമെന്ന് പല തിയറ്ററുകാര്‍ കരാര്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തിയറ്ററുകള്‍ അടച്ചിട്ടുള്ള ഫെഡറേഷന്‍ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സായൂജ്യം റിലീസ് അറിയിക്കുന്നു. ഇത് മൂലം കമ്പനിക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് സംഘടന ഉത്തരവാദികളാണ്.

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ പ്രധാന തിയറ്ററുകളില്‍ ഭൈരവാ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നതാണ്. 50ഃ50 അനുപാതം എന്ന ആവശ്യം പറയാതെ തന്നെ ഫെഡറേഷന്‍ തിയറ്ററുകള്‍ക്ക് സിനിമ വിതരണത്തിന് നല്‍കാമെന്ന് വിതരണക്കാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച മുതല്‍ തിയറ്ററുകള്‍ അടച്ചിട്ടുള്ള പ്രതിഷേധത്തില്‍ ആയതിനാല്‍ പല റിലീസ് സെന്ററുകളും ഭൈരവയ്ക്ക് നഷ്ടമാകും. ഈ സാഹചര്യത്തിലാണ് കരാര്‍ ലംഘനം കോംപറ്റീഷന്‍ അതോറിറ്റി ആക്ട് ലംഘനമാണെന്ന് കാട്ടി തിയറ്ററുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ വിതരണക്കാര്‍ മുതിര്‍ന്നിരിക്കുന്നത്.

തിയറ്ററുകളില്‍ സിനിമ മുടങ്ങുന്ന സാഹചര്യത്തില്‍ ഫെഡറേഷനിലെ ഒരു വിഭാഗം സംഘടന വിട്ട് റിലീസിന് തയ്യാറാകുമെന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും പ്രതീക്ഷിക്കുന്നത്. നിലവില്‍ ബി ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും ഫെഡറഷനില്‍ നിന്ന് പുറത്തുപോയതും പുറത്താക്കപ്പെട്ടതുമായ പ്രധാന തിയറ്ററുകളും മള്‍ട്ടിപ്‌ളെക്‌സുകളുമാണ് സമരം മറികടന്ന് റിലീസുമായി മുന്നോട്ട് പോകുന്നത്. ഇവരെ ഏകോപിപ്പിച്ച് പുതിയ സംഘടനയ്ക്കും നീക്കമുണ്ട്.സമരം തുടര്‍ന്നാലും ‘ഭൈരവ’ പരമാവധി സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും എന്ന് വിതരണക്കാര്‍ അറിയിച്ചു

Top