Chiking
Latest News

ധോണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവരാജിന്റെ പിതാവ്: ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതുകൊണ്ടാണ് തന്റെ മകന്‍ ടീമിലെത്തിയത്

Web Desk
Indian Telegram Android App Indian Telegram IOS App

ഡല്‍ഹി:ഇന്ത്യന്‍ ഏകദിന ടി-20 നായകപദവിയില്‍ നിന്ന് വിരമിച്ച എംഎസ് ധോണിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി യുവരാജ് സിങ്ങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ്ങ് രംഗത്ത്. ധോണിയുടെ നായക സ്ഥാനം പോയതുകൊണ്ടാണ് യുവരാജിന് ഇന്ത്യന്‍ ടീമില്‍ വീണ്ടും അവസരം ലഭിച്ചതെന്ന് യോഗരാജ് സിങ് പറഞ്ഞു. ധോണി നായക സ്ഥാനത്തു നിന്ന് മാറിയാലേ യുവരാജ് ഇനി ടീമിലെത്തൂ എന്ന് താന്‍ രണ്ടു വര്‍ഷം മുന്‍പ് തന്നെ പറഞ്ഞിരുന്നു .എന്നാലിപ്പോള്‍ അത് സത്യമായെന്നും യോഗരാജ് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് യോഗരാജ് പ്രതികരിച്ചത്.

മുമ്പ് 2011 ലോകകപ്പിന്റെ ഫൈനലില്‍ ബാറ്റിങ്ങ് ഓര്‍ഡറില്‍ യുവരാജിന് മുന്‍പേ എത്തിയ ധോണിക്കെതിരേ യോഗരാജ് രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു. തന്റെ മകനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ധോണിയാണെന്നാരോപിച്ച് യുവരാജിന്റെ അച്ഛന്‍ മുമ്പും രംഗത്ത് വന്നിട്ടുണ്ട്.

Top