Chiking
Latest News

ദ്രാവിഡിന് പിറന്നാള്‍ ആശംസകളര്‍പ്പിച്ച് വീരു;വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും തകര്‍ക്കപ്പെടാതെ രാഹുലിന്റെ റെക്കോര്‍ഡുകള്‍

Web Desk
Android App

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ രാഹുല്‍ ദ്രാവിഡിന് ഇന്ന് 44 ാം പിറന്നാള്‍. രാഹുലിന് മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.


ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച് അഞ്ച് വര്‍ഷം പിന്നിടുകയാണ് ദ്രാവിഡ്. രാഹുല്‍ നേടിയ റെക്കോര്‍ഡുകള്‍ക്ക് ഇപ്പോളും മങ്ങലേറ്റിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 300 റണ്‍സും അതിലധികവും പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകളുടെ റെക്കോര്‍ഡ് ദ്രാവിഡിന്റെ പേരില്‍ തന്നെയാണ്. വിരമിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഈ നേട്ടത്തിന് വെല്ലുവിളികളില്ല. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ടെസ്റ്റില്‍ 10000 റണ്‍സ് നേടിയ ആദ്യ താരം. ഏകദിനത്തില്‍ പൂജ്യനായി ദ്രാവിഡ് മടങ്ങുക കുറച്ച് പ്രയാസമാണ്. തുടര്‍ച്ചയായി 120 ഏകദിനങ്ങളില്‍ ഡക്ക് ആകാതെ ബാറ്റേന്തിയ താരത്തിന്റെ റെക്കോര്‍ഡും ഇപ്പോഴും ദ്രാവിഡിന്റെ പേരില്‍ തന്നെയാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുകളും(88) ദ്രാവിഡിന്റെ പേരില്‍ നിന്നു ആരും മാറ്റിയെഴുതിയിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്തിട്ടുള്ളതും ദ്രാവിഡ് തന്നെ. 210 ക്യാച്ചുകള്‍. അരങ്ങേറ്റം മുതല്‍ തുടര്‍ച്ചയായി 90 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ആദ്യ താരവും ദ്രാവിഡ് തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ (31258) നേരിട്ട താരവും ക്രീസില്‍ ഏറ്റവും കൂടുതല്‍ സമയം (735 മണിക്കൂറും 52 മിനിറ്റും) ചെലവഴിച്ചിട്ടുള്ള താരവും ദ്രാവിഡാണ്.

ട്വന്റി 20 ക്രിക്കറ്റില്‍ 38 ാം വയസിലാണ് ദ്രാവിഡ് അരങ്ങേറ്റം കുറിക്കുന്നത്. ട്വന്റി 20യില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായക്കൂടുതലുള്ള ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ദ്രാവിഡിന് സ്വന്തമാണ്.

Top