Chiking
Latest News

സഹാറ, ബിര്‍ള കേസ്: പ്രധാനമന്ത്രിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി; ആരോപണത്തിന് തെളിവില്ല; കടലാസിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് കോടതി

Web Desk
Indian Telegram Android App Indian Telegram IOS App

സഹാറ, ബിര്‍ള കമ്പനികളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ കോഴ വാങ്ങിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അന്വേഷണത്തിന് ഉത്തരവിടാന്‍ മതിയായ തെളിവുകളില്ല. കടലാസിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കൈപ്പറ്റിയെന്ന സഹാറാ ഡയറിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷനാണ് ഹര്‍ജി നല്‍കിയത്.

എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ കണ്ടെത്തിയ ഡയറിയിലാണ് മോദിക്ക് പണം നല്‍കിയതായി പറയുന്നത്. വ്യക്തമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് നേരത്തെയും സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു.

കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിന്‍മാറിയിരുന്നു. സുപ്രീംകോടതിയുടെ പുതിയ ബഞ്ചാണ് വാദം കേട്ടത്.

സഹാറ – ബിർള രേഖകളിൽ ഏതെങ്കിലും രാഷ്ട്രീയക്കാരന് പണം ലഭിച്ചുവെന്ന് പറയുന്നില്ലെന്ന് ഭൂഷൺ വാദിച്ചു. എന്നാൽ,​ രേഖകളിൽ പരാമർശിക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ എഫ്.ഐ.ആർ എടുത്ത് പ്രാഥമിക അന്വേഷണം നടത്തണം. ആരോപണത്തെ കുറിച്ചുള്ള നിജസ്ഥിതി അറിയാൻ ഇത് സഹായിക്കുമെന്നും ഭൂഷൺ കോടതിയെ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ എഫ്.ഐ.ആർ ഫയൽ ചെയ്യാമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു.

എന്നാൽ,​ സഹാറ – ബിർള ഗ്രൂപ്പുകൾ മോദിക്ക് പണം നൽകിയെന്നതതിന് യാതൊരു തെളിവും ഇല്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറ​ൽ മുകുൾ റോഹ്‌തഗി പറഞ്ഞു. ഇത്തരം രേഖകൾ തെളിവുകളായി അംഗീകരിച്ചാ​ൽ രാജ്യത്തെ ആരും സുരക്ഷിതരായിരിക്കില്ലെന്നും എ.ജി പറഞ്ഞു.

ആദായ നികുതി റെയ്ഡിനിടയിൽ പിടിച്ചെടുത്ത രേഖകളിൽ നിന്നാണ് നേതാക്കൾക്കു പണം നൽകിയതായി കണ്ടെത്തിയത്. ഇതിലാണ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ മോദിയും ഉൾപ്പെട്ടത്. 14 രാഷ്ട്രീയ കക്ഷികളിൽപ്പെട്ട നൂറോളം നേതാക്കൾക്കു പണം നൽകിയതിന്റെ വിവരങ്ങളാണു സഹാറയിൽ നിന്നു പിടിച്ചെടുത്തത്.

Top