Chiking
Latest News

പാകിസ്താന്റെ ബാബര്‍ 3 ആണവ മിസൈല്‍ പരീക്ഷണം വ്യാജമെന്ന് തെളിയിച്ച് ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍

Web Desk
Android App

ന്യൂഡല്‍ഹി: ബാബര്‍ 3 ആണവ മിസൈലിന്റെ പരീക്ഷണ വിക്ഷേപണം നടത്തിയെന്ന പാകിസ്താന്റെ വാദം പൊളിച്ചടുക്കി ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍. പാക് ആണവമിസൈല്‍ പരീക്ഷണം വ്യാജമാണെന്ന് ഇന്ത്യന്‍ നാവികസേന മുമ്പ് തന്നെ അറിയിച്ചിരുന്നു.

ഇന്ത്യയുടെ ബ്രഹ്‌മോസിനെ വെല്ലുവിളിച്ച് നടത്തിയെന്ന് അവകാശപ്പെടുന്ന ബാബര്‍ 3യുടെ പരീക്ഷണം വ്യാജമാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് വിദഗ്ധര്‍ പുറത്തുവിട്ടത്.

ഒരുകൂട്ടം ഗ്രാഫിക്‌സുകള്‍ ചേര്‍ത്തുണ്ടാക്കിയ വീഡിയോയാണിതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മിസൈലിന്റെ നിറം മാറ്റവും സംശയമുണ്ടാക്കുന്നതാണ്. വിക്ഷേപിച്ച് പതിനഞ്ച് സെക്കന്റിനുള്ളില്‍ വേഗതയ്ക്ക് മാറ്റമുണ്ടാകുന്നതും ചോദ്യം ചെയ്യുന്നുണ്ട്.

കരയില്‍ നിന്നും വിക്ഷേപിക്കാവുന്ന ബാബര്‍ 2വിന്റെ പരിഷ്‌കൃത രൂപമാണ് ബാബര്‍ 3 എന്നാണ് പാകിസ്താന്‍ പറയുന്നത്. വെള്ളത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന മിസൈലിന്റെ ചാരനിറം പിന്നീട് ഓറഞ്ച് നിറമായാണ് കാണുന്നത്.

Top