Chiking
Latest News

വധഭീഷണി :ഗാംഗുലി പോലീസില്‍ പരാതി നല്‍കി

Web Desk
Indian Telegram Android App Indian Telegram IOS App

കൊല്‍ക്കത്ത: തനിക്ക് നേരെയുണ്ടായ വധഭീഷണിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പോലീസില്‍ പരാതി നല്‍കി. കൊല്‍ക്കത്തയിലെ തകൂര്‍പുക്കൂര്‍ പോലീസ് സ്‌റ്റേഷന്‌ലാണ് ഗാംഗുലി പരാതിനല്‍കിയത്. പരാതി സ്വീകരിച്ച് നടപടികള്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു.

അതേസമയം വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഭീഷണിക്കത്ത് കൃത്രിമമാണോ അല്ലയോ എന്ന് പരിശോധിക്കുകയാണ് ഇപ്പോള്‍ തങ്ങള്‍ ചെയ്യുന്നതെന്നുമാണ് പോലീസിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം. പോലീസ് ഉദ്യോഗസ്ഥര്‍ അത് സ്ഥിരീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് ഗാംഗുലിക്ക് ഭീഷണിക്കത്ത് കിട്ടിയത്. കത്ത് കഴിഞ്ഞ ദിവസം ഗാംഗുലി പുറത്തുവിട്ടിരുന്നു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് സൗരവ് ഗാംഗുലി.

Top