Chiking
Latest News

തിരക്കഥ കത്തിക്കുന്നവരുടെ അടുത്ത് നിവിന്‍ എത്തി:  കളിയാക്കി കൊണ്ട് സോഷ്യല്‍ മീഡിയ

Web Desk
Android App

കൊച്ചി: നിവിന്‍ നായകനാകുന്ന പുതിയ ചിത്രമായ മൂത്തോനെ കളിയാക്കി സോഷ്യല്‍ മീഡിയ.  2014ല്‍ സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി നടത്തിയ പ്രസ്ഥാവനയാണ് ഇതിനു പിന്നില്‍. തിരക്കഥ കത്തിച്ചു കളഞ്ഞിട്ട് വേണം സിനിമ എടുക്കാനെന്ന് രാജീവ് രവി പറഞ്ഞത് വലിയ വിവാദമായിരുന്നു.

ശ്രീനിവാസന്റെ സിനിമകളിലെ രാഷ്ട്രീയത്തിനെതിരെയും രാജീവ് രവി വിമര്‍ശിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ സൗഹൃദവലയത്തില്‍ നിവിന്‍ പോളി അടക്കമുള്ള നടന്‍മാര്‍ ഇതിനെ ശക്തമായി വിമര്‍ശിച്ച് രംഗത്തുണ്ടായിരുന്നു.
റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ശ്രീനിവാസന്‍ എന്ന ടൈറ്റില്‍ കാര്‍ഡ് ഫെയ്‌സ്ബുക്കില്‍ കവര്‍ ചിത്രമാക്കിയാണ് നിവിന്‍, ശ്രീനിവാസന് പിന്തുണ പ്രഖ്യാപിച്ചത്.

രണ്ട് വര്‍ഷത്തിന് ശേഷം രാജീവ് രവി കൂടി ഭാഗമായ മൂത്തോന്‍ എന്ന ചിത്രത്തില്‍ നിവിന്‍ നായകനാകുമ്പോള്‍ അന്നത്തെ വിമര്‍ശനം ചൂണ്ടിക്കാട്ടുകയാണ് സോഷ്യല്‍ മീഡിയ. രാജീവ് രവി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ആവേശത്തോടെയാണ് പ്രതികരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച. നിവിന് ഒടുവില്‍ സ്‌ക്രിപ്റ്റ് കത്തിച്ചു കളയുന്നവരുടെ കളരിയില്‍ എത്തേണ്ടി വന്നുവെന്നും വിമര്‍ശനം ഉയരുന്നു.

നേരത്തെ ഇന്‍ഷാ അള്ളാ എന്ന പേരില്‍ ഗീതു മോഹന്‍ദാസ് പ്രഖ്യാപിച്ച ചിത്രമാണ് മൂത്തോന്‍ എന്ന പേരില്‍ എത്തുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് അനുരാഗ് കശ്യപാണ്.

Top