Chiking
Latest News

തൊഴിലവസരങ്ങളില്‍ സ്വദേശികള്‍ക്കു മുന്‍ഗണന നല്‍കണമെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി

Web Desk
Indian Telegram Android App Indian Telegram IOS App

മനാമ: തൊഴിലവസരങ്ങളില്‍ സ്വദേശികള്‍ക്കു മുന്‍ഗണന നല്‍കണമെന്നു ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകണമെന്ന് പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തേക്കു കൂടുതല്‍ നിക്ഷേപം എത്തിക്കുന്നതിനു നടത്തുന്ന ശ്രമങ്ങളില്‍ മന്ത്രിസഭ തൃപ്തി രേഖപ്പെടുത്തി.

ശമ്പളനിരക്കില്‍ സ്വകാര്യ മേഖലയില്‍ 2.6 ശതമാനവും പൊതുമേഖലയില്‍ 1.8 ശതമാനവും വര്‍ധന ഉണ്ടായതായി 2016 മൂന്നാം പാദത്തിലെ ബഹ്‌റൈന്‍ തൊഴില്‍ വിപണി സൂചിക വ്യക്തമാക്കുന്നു.

Top