Chiking
Latest News

പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ഗോവയില്‍ എത്തി; കുടുംബ വീട് സന്ദര്‍ശിക്കും

Web Desk
Android App


പനാജി: ഏഴുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ അന്റോണിയോ കോസ്റ്റ തന്റെ പൂര്‍വികരുടെ നാടായ ഗോവയില്‍ എത്തി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അഭിമാനകരമായ നിമിഷമാണിതെന്ന് അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയ ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ പറഞ്ഞു. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയുമായി ടൂറിസം, ശാസ്ത്രം, സമുദ്രവിജ്ഞാനം, ഭാഷ, ഹെറിറ്റേജ് എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും പര്‍സേക്കര്‍ അറിയിച്ചു.

ഗോവയില്‍ നിന്നു പോര്‍ച്ചുഗലിലേക്ക് കുടിയേറിയവരുടെ മകനാണ് കോസ്റ്റ. മഡ്ഗാവ് അബ്ബാ ഡി ഫറിയ റോഡിലുള്ള കുടുംബ വീട് കോസ്റ്റ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുടുംബ വീട്ടില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരപുത്രിയായ അന്ന കരീന കോസ്റ്റയാണ് താമസം.

Top