Chiking
Latest News

ഷുക്കൂര്‍ വധം: സിപിഐഎമ്മിന് തിരിച്ചടി; സിബിഐ അന്വേഷണം നടത്താമെന്ന് ഹൈക്കോടതി; പി.ജയരാജനും ടി.വി രാജേഷും നല്‍കിയ ഹര്‍ജി തള്ളി

Web Desk
Indian Telegram Android App Indian Telegram IOS App


കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ബെഞ്ച് വിധിക്കെതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇരുവരേയും ഉള്‍പ്പെടുത്തി സിബിഐക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് സിപിഐഎം നേതാക്കള്‍ക്ക് തിരിച്ചടി നേരിട്ടത്. സിബിഐ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്.

ഷുക്കൂര്‍ വധക്കേസില്‍ ഇരുവരേയും പ്രതിയാക്കി സിബിഐക്ക് അന്വേഷണം തടുരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷൂക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റില്‍ നിന്നുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഷൂക്കൂറിന്റ വീട്ടിലെത്തിയ സംഘം നേരത്തെ ഉമ്മയോടും മറ്റു ബന്ധുക്കളോടും വിവരങ്ങള്‍ അന്വേഷിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

2012 ഫെബ്രുവരി 20 കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വച്ചാണ് ഷൂക്കൂര്‍ കൊല്ലപ്പെട്ടത്്. രണ്ടര മണിക്കൂറോളം ബന്ദിയാക്കി വച്ച ശേഷമാണ് കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സക്കറിയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Top