Chiking
Latest News

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍തീപിടിത്തം; നിരവധി കടകള്‍ നശിച്ചു; കോടികളുടെ നാശനഷ്ടം (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

കോഴിക്കോട് മിഠായിത്തെരിവില്‍ തുണിക്കടയ്ക്ക് തീപിടിച്ചു. രണ്ട് നില കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. പതിനഞ്ചോളം കടകളിലേക്ക് തീ പടര്‍ന്നു. ഉച്ചയ്ക്ക് 11.40ഓടെ രാധ തീയറ്ററിന് സമീപത്തെ മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ മിഠായിത്തെരുവിലെ കടകള്‍ അധികൃതര്‍ ഒഴിപ്പിച്ചു. ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി, തീ നിയന്ത്രണവിധേയമാക്കി

കൂടുതൽ നാശനഷ്ടങ്ങളുണ്ടാകാതിരിക്കുന്നതിനുള്ള ശ്രമത്തിലാണ് അഗ്നിശമനസേനയും നാട്ടുകാരും. ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി എത്തിച്ചിരിക്കുന്ന അഞ്ച് പാചകവാതക സിലിണ്ടറുകൾ മോഡേൺ തുണിക്കടയുടെ മൂന്നാം നിലയിലുള്ളത് പരിഭ്രാന്തി പടർത്തുന്നുണ്ട്. അവ നീക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്. സംഭവസ്ഥലത്ത് കനത്ത പുകയാണുള്ളത്. തുണിക്കടകളും ചെരുപ്പുകടകളുമാണ് കടകളിൽ അധികവും. കടകളിൽ ആരും കുടുങ്ങിയിട്ടുള്ളതായി വിവരമില്ല. മിഠായിത്തെരുവിലേക്ക് കൂടുതൽ ആളുകൾ വരുന്നത് തടഞ്ഞിട്ടുണ്ട്. ഇവിടേക്ക് ആരും എത്തരുതെന്ന് പൊലീസ് അറിയിച്ചു. ആർക്കും പരുക്കേറ്റതായി വിവരമില്ല.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തമുണ്ടായ മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. പങ്കജ്​ ബുലാനി എന്നയാളുടെ ഉടമസ്​ഥതയിലുള്ളതാണ്​ ഇൗ കട. 53 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന കടയാണിത്​. പകൽസമയമായതിനാൽ ജനത്തിരക്കേറെയായിരുന്നു. കടയിലും ആളുകളെത്തിയിരുന്നു. തീപിടുത്തമുണ്ടായ ഉടനെ ആളുകളെ ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായി അറിവില്ല. കടയിലെ ജനറേറ്ററിന്റെ ഗ്യാസ് ആണ് പൊട്ടിത്തെറിച്ചത്.

കോഴിക്കോടിന്റെ പൗരാണിക വാണിജ്യ മേഖലയാണ് മിഠായിത്തെരുവ്. വളരെ ഇടുങ്ങിയ വഴികളുള്ള ഇവിടെ തൊട്ടടുത്തായാണ് കടകളിരിക്കുന്നത്. ഇടക്കിടയ്ക്ക് തീപിടിത്തമുണ്ടാകുന്ന മേഖലയുമാണിത്. മുൻപും തീപിടിത്തം ഉണ്ടായിട്ടുണ്ടെങ്കിലും സുരക്ഷ വർ‌ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കാത്തതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ‌

Top