Chiking
Latest News

ടി.പി. സെന്‍കുമാറിന് സുരക്ഷാ ഭീഷണി

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനു സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സെന്‍കുമാറിന്റെ വീടിനുനേരെ സിപിഐഎം, ഡിവൈഎഫ്‌ഐ പ്രതിഷേധമുണ്ടാകാന്‍ സാധ്യത. വീടിനു സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം പോലീസിനു നിര്‍ദേശം നല്‍കി.

ടി.പി.ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിപിഐഎം നേതാക്കള്‍ക്കെതിരേ സത്യസന്ധമായ അന്വേഷണം നടത്തിയതിലുള്ള പ്രതികാരമാണ് പോലീസ് മേധാവി സ്ഥാനത്തു നിന്നു തന്നെ നീക്കിയതിനു പിന്നിലെന്ന് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top