Chiking
Latest News

പ്രവര്‍ത്തനം സുഗമമാക്കി iOS 10.3

Web Desk
Indian Telegram Android App Indian Telegram IOS App

iOS 10.3 സ്വീകാര്യമായ ഐഫോണുകളുടെയും ഐപാഡുകളുടെയും പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കിയാണ് എത്തിയിരിക്കുകയാണ് ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ അപ്‌ഡേറ്റ്. iOS 10.3 സജ്ജമായ ഉപകരണങ്ങളുടെയൊക്കെ പ്രവര്‍ത്തനം അപ്‌ഡേറ്റിനു ശേഷം കൂടുതല്‍ ദ്രുതമായി കാണപ്പെടുന്നതിനു രണ്ടു കാരണങ്ങളാണുള്ളത്.

iOS 10.2 വരയെുള്ള സോഫ്റ്റ്‌വെയര്‍ എച്ച്എഫ്എസ് ഫയല്‍ സിസ്റ്റം (Hierarchical File System (HFS)) ആണ് ഉപയോഗിച്ചത്. മുപ്പതു വര്‍ഷത്തെ പഴക്കമുള്ള ഈ സിസ്റ്റത്തോടു വിട പറഞ്ഞ് ആപ്പിള്‍ ഫയല്‍ സിസ്റ്റത്തിലേക്ക് (Apple File System (APFS) മാറുകയാണ് ആപ്പിള്‍ ചെയ്തിരിക്കുന്നത്. പുതിയ ഫയല്‍ സിസ്റ്റത്തില്‍ കൂടുതല്‍ എന്‍ക്രിപ്ഷന്‍ സാധ്യമാണ്.

രണ്ടാമത്തെ പ്രധാന മാറ്റം യൂസര്‍ ഇന്റര്‍ഫെയ്‌സിന്റെ അനിമേഷനില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയതാണ്. ഇതും ഉപകരണങ്ങളില്‍ കൂടുതല്‍ ക്ഷിപ്ര പ്രതികരണങ്ങള്‍ നടത്താന്‍ കഴിവുള്ളവയാക്കി എന്ന് ആപ്പിളിന്റെ എന്‍ജിനീയര്‍ റിനോഡ് ലീന്‍ഹാര്‍ട്ട് ( Renaud Lienhart ) പറഞ്ഞു.

ഈ ഒഎസില്‍ ഇന്ത്യക്കാരോടു പ്രത്യേക സ്‌നേഹം കാണിച്ചിട്ടുണ്ട് സിറിയെ ക്രിക്കറ്റ് പ്രേമിയാക്കിയതാണത് ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റിന് ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സ്‌കോര്‍ പറഞ്ഞു തരാനാകും. കൂടാതെ ക്രിക്കറ്റ് മത്സരങ്ങളുടെ ലൈവ് സ്‌കോര്‍ എത്തിക്കാനും സാധിക്കും. ഇതൊന്നും പോരെങ്കില്‍ വരാനിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍, ടീം റാങ്കിങ്, കളിക്കാരെ പറ്റിയുള്ള വിവരങ്ങള്‍ തുടങ്ങിയവയൊക്കെ സിറിയുടെ നാവിന്‍തുമ്പില്‍ ഉണ്ടാകും.

iOS 10.3 യിലെ മറ്റൊരു പ്രധാന ഫീച്ചര്‍ ഫൈന്‍ഡ് മൈ എയര്‍പോഡ്‌സ് ആപ്പ് ആണ്. ആപ്പിളിന്റെ പുതിയ ബ്ലൂടൂത്ത് ഇയര്‍ബഡ്‌സ് വീട്ടിലോ ഓഫിസിലൊ ഒക്കെ അലസമായി ഇട്ടു മറന്നുപോയെങ്കില്‍ അതു കണ്ടുപിടിച്ചു താരാനാണ് ഈ ആപ്പ്. 32ബിറ്റ് ആപ്പുകള്‍ പുതിയ ഒഎസില്‍ വര്‍ക്കു ചെയ്യില്ല. ആപ്പിള്‍ മാപ്പിലൂടെ ഉപയോക്താവിന്റെ പാര്‍ക്കു ചെയ്തിരിക്കുന്ന കാര്‍ കണ്ടു പിടിക്കാനാകും തുടങ്ങിയവയാണ് മറ്റു ചില മാറ്റങ്ങള്‍.

Top