Chiking
Latest News

രാജ്യാന്തര ഫുട്‌ബോളിലെ മികച്ച റാങ്കിലേക്ക് ഇന്ത്യ

Web Desk
Indian Telegram Android App Indian Telegram IOS App


ഡല്‍ഹി: രണ്ടു പതിറ്റാണ്ടിനിടെ രാജ്യാന്തര ഫുട്ബാളില്‍ ഏറ്റവും മികച്ച റാങ്കിലേക്ക് ഇന്ത്യ. ഏപ്രില്‍ ആറിന് പ്രഖ്യാപിക്കാനിരിക്കുന്ന റാങ്കിങ്ങ് പട്ടികയിലാണ് 20 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച കുതിപ്പ് ഇന്ത്യ നേടിയത്. ഏഷ്യ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ മ്യാന്മറിനെ എവേ ഗ്രൗണ്ടില്‍ 1-0 ന് തോല്‍പിച്ചതിനു പിന്നാലെയാണ് ഈ നേട്ടം.

നിലവിലെ സ്ഥാനമായ 132 ല്‍നിന്നും ഏറ്റവും ചുരുങ്ങിയത് 101 ലെങ്കിലും എത്തുമെന്നാണ് വെയ്‌റ്റേജ് കണക്കുകള്‍ നല്‍കുന്ന സൂചന. 1996 ഫെബ്രുവരിയിലെ 94ാം റാങ്കായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച മുന്നേറ്റം.നിലവില്‍ 233 പോയന്റുള്ള ഇന്ത്യ മ്യാന്മറിനും കംബോഡിയക്കുമെതിരെ നേടിയ ജയങ്ങളുമായി നൂറിനടുത്ത് പോയിന്റെങ്കിലും അധികം നേടി. ഇതോടെ, വെയ്‌റ്റേജ് പോയിന്റ് 331 ല്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. നികരാഗ്വ, ലിത്വേനിയ, എസ്‌തോണിയ എന്നിവര്‍ക്കും ഇതേ പോയിന്റാണുള്ളത്. കൃത്യമായ സ്ഥാനം വെളിപ്പെടുത്തിയില്ലെങ്കിലും 101 നും 105 നുമിടയിലാവും ഇന്ത്യയുടെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ട്.

ജൂണിലാണ് ഇന്ത്യയുടെ അടുത്ത രാജ്യാന്തര മത്സരങ്ങള്‍. ജൂണ്‍ എഴിന് സൗഹൃദ മത്സരത്തില്‍ ലബനാനെയും 13ന് ഏഷ്യ കപ്പ് യോഗ്യത റൗണ്ടില്‍ കിര്‍ഗിസ്താനെയും നേരിടും. ജയം ആവര്‍ത്തിച്ചാല്‍ നൂറിനുള്ളില്‍ ഇടംപിടിച്ച് മറ്റൊരു ചരിത്രവും സ്വന്തമാക്കാം.

2016 ജനുവരി മുതല്‍ കളിച്ച ഒമ്പതു മത്സരങ്ങളില്‍ ഏഴിലും ഇന്ത്യക്കായിരുന്നു ജയം. ഇറാനും തുര്‍ക്‌മെനിസ്താനും മുന്നില്‍ മാത്രം തോല്‍വി വഴങ്ങി.

Top