Chiking
Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ വരാന്‍ പോകുന്നത് ദുരന്തം; കുംബ്ലെയുടെ രാജിയില്‍ പ്രതിഷേധിച്ച് പ്രമുഖര്‍

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ : ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് കോച്ച് അനില്‍ കുംബ്ലെ രാജിവെച്ചത് ദൗര്‍ഭാഗ്യകരമെന്ന് മുന്‍ താരങ്ങളും കമന്റേറ്റര്‍മാരും. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് തൊട്ടുമുന്‍പാണ് അനില്‍ കുംബ്ലെ കോച്ചിന്റെ സ്ഥാനം രാജിവെച്ചത്. അനില്‍ കുംബ്ലെയെപ്പോലെ ഒരു മഹാനായ കളിക്കാരനെ വേണ്ടവിധം മനസിലാക്കുന്നതില്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും കളിക്കാരും പരാജയപ്പെട്ടു എന്നാണ് പൊതുവെയുള്ള പ്രതികരണം.

അനില്‍ കുംബ്ലെയ്ക്ക് വലിയ റോളില്ലെങ്കില്‍ താന്‍ നിരാശനാകും എന്നാണ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ പറയുന്നത്.
വിരാട് കൊഹ്‌ലിയും അനില്‍ കുംബ്ലെയും തമ്മിലുള്ള പ്രശ്‌നം ബിസിസിഐക്കും ഭരണസമിതിക്കും അറിയാമായിരുന്നു എന്ന് കമന്റേറ്റര്‍ അയാസ് മേമന്‍ പറയുന്നു. കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സര്‍വ്വീസിന് നന്ദി പറയുകയാണ് മുന്‍താരമായ സഞ്ജയ് മഞ്ജരേക്കര്‍. കുംബ്ലെ രാജിവെച്ചതിന് പിന്നാലെയാണ് പ്രമുഖര്‍ ട്വിറ്ററില്‍ പ്രതികരണമറിയിച്ചിരിക്കുന്നത്.

Top