Chiking
Latest News

കറുകച്ചാലില്‍ കെ.എസ്.ആര്‍.ടി.സിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

Web Desk
Indian Telegram Android App Indian Telegram IOS App

കോട്ടയം: കറുകച്ചാലില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയില്‍ പുതുപ്പള്ളിക്കും കറുകച്ചാലിനുമിടയിലെ തുമ്മച്ചേരി വളവില്‍ വൈകുന്നേരം 4.45-ഓടെയായിരുന്നു അപകടം.

കോട്ടയത്ത് നിന്ന് കോഴഞ്ചേരിക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും എതിര്‍ ദിശയില്‍ വന്ന അക്ഷര എന്ന ടൂറിസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളുടേയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇരുബസ്സുകളുടേയും വശം പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്.

രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തെ തുടര്‍ന്ന് പുതുപ്പള്ളി-കറുകച്ചാല്‍ റൂട്ടില്‍ ഗതാഗതതടസ്സം അനുഭപ്പെട്ടു.

Top