Chiking
Latest News

സെന്‍കുമാറിന് കിരണ്‍ ബേദിയുടെ പാത പിന്തുടരാമെന്ന് കെ. സുരേന്ദ്രന്‍

Web Desk
Indian Telegram Android App Indian Telegram IOS App

കോഴിക്കോട്: വിരമിച്ച ഡിജിപി ടി.പി സെന്‍കുമാറിന് കിരണ്‍ബേദിയുടെയും സത്യപാല്‍ സിംഗിന്റെയും മറ്റും പാത പിന്‍തുടരാമെന്ന് ബിജെപി നേതാവ് കെ. സുരന്ദ്രന്‍. ഇരുമുന്നണികളുടെയും ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും സകല വൃത്തികേടുകളും നേരിട്ടു കണ്ട അദ്ദേഹം ഇനിയുള്ള കാലം ഈ നെറികേടുകള്‍ക്കെതിരെ പോരാടണമെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സെന്‍കുമാര്‍ തന്റെ സര്‍വീസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടിയത്. അതിന്റെ പേരിലാണ് അദ്ദേഹത്തിന് ഈ പീഡനങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നതും. ഇപ്പോള്‍ അദ്ദേഹം സര്‍വതന്ത്രസ്വതന്ത്രനായിരിക്കുന്നു. ഇനിയും നീതിക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ടെന്നും സുരേന്ദ്രന്‍ പറയുന്നു.

Top