Chiking
Latest News

ദേവികുളം സബ്ബ് കളക്ടർക്ക്‌ പ്രമോഷൻ നല്കുകയാണ് സർക്കാർ ചെയ്തതെന്ന് കോടിയേരി

Web Desk
Indian Telegram Android App Indian Telegram IOS App

കാസർകോഡ്​: ദേവികുളം സബ്ബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന് അർഹമായ പ്രമോഷൻ നല്കുകയാണ് സർക്കാർ ചെയ്തതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണിത്. ആരുടെയും പ്രമോഷൻ തടഞ്ഞു വയ്ക്കാൻ സർക്കാരിനാവില്ലെന്നും കോടിയേരി കാസർകോട് പറഞ്ഞു.

സിപിഐക്ക് വിഷയത്തിൽ ഭിന്നാഭിപ്രായമുണ്ടോയെന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സ്ഥലം മാറ്റം പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി വ്യക്​തമാക്കി.

Top