Chiking
Latest News

സ്റ്റംമ്പിനു പകരം എ.കെ 47 ഉപയോഗിച്ച് കശ്മീരില്‍ ഭീകരരുടെ ക്രിക്കറ്റ് കളി(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ശ്രീനഗര്‍: വെടിവയ്ക്കാന്‍ മാത്രമല്ല ക്രിക്കറ്റ് കളിക്കാനും ‘എ.കെ 47’ ഉപയോഗിക്കാം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ സ്റ്റമ്പിനു പകരം എ.കെ 47. അത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു.

അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അഞ്ച് ഭീകരരാണ് ആസ്വദിച്ച് ക്രിക്കറ്റ് കളിക്കുന്നത്. എല്ലാവരുടെയും തോളില്‍ തോക്കുകള്‍ തൂങ്ങിക്കിടക്കുന്നതും കാണാം.

ദക്ഷിണ കശ്മീരില്‍ നിന്നും എടുത്തതാണ് എന്നു കരുതപ്പെടുന്ന വീഡിയോയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഏതു ഭീകരവാദി ഗ്രൂപ്പില്‍ പെട്ടവരാണ് വീഡിയോയില്‍ ഉള്ളതെന്നും അറിയില്ല.

വിയോണ്‍ (WION) എന്ന യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുള്ള വീഡിയോ ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലാണ് പുറത്തുവിട്ടത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top