Chiking
Latest News

യു.പിയില്‍ മുസ്‌ലിം കുടുംബത്തിനുനേരെ ട്രെയിനില്‍ ആക്രമണവും കവര്‍ച്ചയും(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഫറൂഖാബാദ്: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ സഞ്ചരിച്ച മുസ്ലിം കുടുംബത്തിനുനേരെ ആക്രമണവും കവര്‍ച്ചയും. യു.പിയിലെ മെയിന്‍പുരി ജില്ലയിലാണ് സ്ത്രീകളും കുട്ടികളും അംഗപരിമിതരും അടങ്ങുന്ന കുടുംബത്തിനുനേരെ ഒരു സംഘം ആക്രമണം നടത്തിയത്. ഇവരുടെ ആഭരണങ്ങളടക്കം സംഘം കവര്‍ച്ച നടത്തി.

വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇവര്‍ക്കുനേരെ മുപ്പതോളം യുവാക്കള്‍ ആക്രമണം നടത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എമര്‍ജന്‍സി വിന്‍ഡോകള്‍ തകര്‍ത്താണ് വടികളും ആയുധങ്ങളുമായി അക്രമി സംഘം പുറത്ത് നിന്ന് ട്രെയിനിലേക്ക് തള്ളിക്കയറിയത്. കുടുംബത്തിന് നേരെ സംഘം വര്‍ഗീയ അധിക്ഷേപവും നടത്തി.

അതേ സമയം ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. കുട്ടികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. നാലു പേര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്ക് വയറിനും മറ്റുമാണ് പരിക്ക്. ഇവരെ ഫറൂറാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതിനിടെ അക്രമം നടന്ന സമയത്ത് അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറായ 100 ലേക്ക് വിളിച്ചപ്പോള്‍ പ്രവര്‍ത്തന രഹിതമായിരുന്നെന്ന് പരാതിയുണ്ട്. കഴിഞ്ഞ മാസം ഹരിയാനയില്‍ നടന്ന സമാനമായ ആക്രമണത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനിടെ ജുനൈദ്ഖാന്‍ എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു.

Top