Chiking
Latest News

ഗ്ലാസില്‍ ബാക്കിവന്ന മദ്യം തിരികെ കുപ്പിയിലേക്ക് ഒഴിക്കുന്ന എയര്‍ഹോസ്റ്റസ് അപ്രതീക്ഷിതമായി ക്യാമറയില്‍ കുടുങ്ങി(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഗ്ലാസില്‍ ബാക്കിവന്ന മദ്യം തിരികെ കുപ്പിയിലേക്ക് ഒഴിക്കുന്ന എയര്‍ഹോസ്റ്റസ് അപ്രതീക്ഷിതമായി ക്യാമറയില്‍ കുടുങ്ങി. എമിറേറ്റ്സ് വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നടന്നതെന്ന പേരിലുള്ള യാത്രികന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ദുബായിലെക്ക് പറക്കുകയായിരുന്ന റഷ്യന്‍ യാത്രികനാണ് വീഡിയോ പകര്‍ത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍, എമിറേറ്റ്സിന്റെ പേജ് ടാഗ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്ത്. യാദൃശ്ചികമായി പകര്‍ത്തിയ വീഡിയോയാണിതെന്നും പകര്‍ത്തുന്ന വേളയില്‍ ഇങ്ങനൊരു സംഭവം ശ്രദ്ധയില്‍ പെട്ടിരുന്നുമില്ലെന്നും അദ്ദേഹം കുറിച്ചു വിമാനത്തില്‍ പൊതുവേ സ്വീകരിച്ചുവരുന്ന നടപടിയാണോ ഇതെന്നും യാത്രികന്‍ ചോദിക്കുന്നു. അറപ്പുളവാക്കുന്ന പ്രവൃത്തിയെന്നാണ് ഭൂരിഭാഗവും ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം ഇതില്‍ ആക്ഷേപം ഉന്നയിക്കേണ്ട ആവശ്യമില്ലെന്ന പ്രതികരണവുമായും ഒരുപറ്റം രംഗത്തുവന്നിട്ടുണ്ട്.

ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കാനാണ് എമിറേറ്റ്സ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും ആരോപണം അന്വേഷിച്ചുവരികയാണെന്നും എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു.

Top