Chiking
Latest News

ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ; തിങ്കളാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അഡ്വ. രാംകുമാര്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിെര വ്യക്തമായ തെളിവുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ പറഞ്ഞു നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ദിലീപിനെ ജൂലൈ 25വരെ റിമാന്‍ഡ് ചെയ്തു. ദിലീപിന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. പൊലീസിനെ ഏല്‍പിച്ചാല്‍ കൃത്രിമം കാട്ടുമെന്ന് ആരോപിച്ചാണ് നടപടി. ഗുരുതരമായ കുറ്റമായതിനാല്‍ ജാമ്യം നിഷേധിച്ചുവെന്നാണ് കോടതി പറഞ്ഞതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദിലീപിനു ജാമ്യം നല്‍കിയാല്‍ നടിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തി അപമാനിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് പൊലീസ് വാദം. ഉച്ചയോടെ പൊലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു. മുദ്രവച്ച കവറിലാണ് ഹാജരാക്കിയത്.

ദിലീപ് ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവവും അതിനുള്ള തെളിവുകളും ബോധ്യപ്പെടാന്‍ കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ തയാറാണെന്നു പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. ദിലീപിന്റെ കസ്റ്റഡി കാലാവധി ഒരു ദിവസം കൂടി നീട്ടാനുള്ള പൊലീസിന്റെ അപേക്ഷയെ പ്രതിഭാഗം ശക്തമായി എതിര്‍ത്തപ്പോഴാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ നിയമിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശനാണ് ഇന്നലെ പൊലീസിനു വേണ്ടി ജാമ്യാപേക്ഷയില്‍ വാദം പറഞ്ഞത്.

ആവശ്യം വന്നാല്‍ ആദ്യ റിമാന്‍ഡ് കാലാവധി തീരും മുന്‍പു പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘത്തിനു നിയമപരമായ അവകാശമുണ്ട്. ഈ മാസം 24നാണു ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ജനപ്രതിനിധികളെ ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് അന്വേഷണ സംഘത്തിലെ എസ്പി: എ.വി. ജോര്‍ജ് പറഞ്ഞു.

മുഖ്യപ്രതി സുനി മൊബൈല്‍ ഫോണ്‍ കൈമാറിയതായി പറയുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. അന്വേഷണത്തോടു സഹകരിക്കാന്‍ അഭിഭാഷകനോടു കോടതി ആവശ്യപ്പെട്ടിരുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക

Top