Chiking
Latest News

സെ​ന​ഗ​ലി​ൽ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ ത​മ്മി​ല്‍ സംഘര്‍ഷം; സ്റ്റേ​ഡി​യ​ത്തി​ലെ ഭി​ത്തി ത​ക​ർ​ന്നു​വീ​ണ് എ‌​ട്ടു പേ​ർ മ​രി​ച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ഡാ​ക​ർ: സെ​ന​ഗ​ലി​ൽ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷം. സംഘര്‍ഷം രൂക്ഷമായതോടെ സ്റ്റേ​ഡി​യ​ത്തി​ലെ ഭി​ത്തി ത​ക​ർ​ന്നു​വീ​ണ് എ‌​ട്ടു പേ​ർ മ​രി​ച്ചു. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും. 60ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഡാകറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത​ല​സ്ഥാ​ന​മാ​യ ഡ​കാ​റി​ലെ ഡെം​ബ ദി​യോ​റി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ലീ​ഗ് ക​പ്പ് ഫൈ​ന​ലി​ന് ശേ​ഷ​മാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

യൂ​ണി​യ​ൻ സ്പോ​ർ​ട്ടീ​വ് ക്വാ​ക​മി​നെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി സ്റ്റേ​ഡ് ഡെ ​മ​ബോ​ർ കി​രീ‌​ടം നേ‌​ടി​യ​തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം പൊ​ട്ടി​പു​റ​പ്പെ​ട്ട​ത്. യുഎസ് ഔകാം എന്ന ടീമിന്റെ ആരാധകര്‍ എതിര്‍ടീമായ സ്റ്റേഡ് ഡി എംബോര്‍ ആരാധകര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. ഇ​തോ​ടെ പ​രി​ഭ്രാ​ന്തി​യി​ലാ​യ ആ​രാ​ധ​ക​ർ ചി​ത​റി​യോ​ടു​ന്ന​തി​നി​ടെ ഭി​ത്തി ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു.

c182295837cc411c2b48e4d40d5b1c2154ea6951

Top