Chiking
Latest News

ഇറാന്‍ പ്രസിഡന്റിന്റെ സഹോദരന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

Web Desk
Indian Telegram Android App Indian Telegram IOS App

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഇളയ സഹോദരന്‍ ഹൊസൈന്‍ ഫെറെയ്ഡോണ്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. പ്രസിഡന്റ് റൂഹാനിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ഫെറെയ്‌ഡോണ്‍ അറസ്റ്റിലാകുന്നത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുന്‍പ് ഫെറെയ്‌ഡോണിനെതിരെ സാമ്പത്തിക പരിശോധനാ വിഭാഗം തലവന്‍ നാസര്‍ സെറാജ് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി ജുഡീഷ്യറി ചീഫ് ഗോലാം ഹൊസ്സൈന്‍ അറിയിച്ചു.

അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ ജയിലിലടയ്ക്കുകയായിരുന്നു. ജാമ്യാപേക്ഷ അടുത്ത ദിവസവും പരിഗണിക്കുന്നുണ്ട്. കുറ്റാരോപിതനായ ഫെറെയ്ഡോണ്‍ വിചാരണ നേരിടണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ഡയറക്ടര്‍ ബോര്‍ഡ് നിയമനത്തില്‍ സ്വാധീനം ചെലുത്തിയെന്നും മാനേജര്‍മാര്‍ക്ക് പലമടങ്ങ് ശമ്പളം വര്‍ധിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് അദ്ദേഹത്തിനെതിരായ ആരോപണം. എന്നാല്‍ ആരോപണം അദ്ദേഹം നിഷേധിച്ചു. സഹോദരനെതിരെ ഉയര്‍ന്ന ആരോപണം പ്രസിഡന്റ് റൂഹാനിയുടെ ഭരണത്തിനും കരിനിഴല്‍ വീഴ്ത്തിയിരുന്നു.

Top