Chiking
Latest News

കെയ്‌റോയില്‍ അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു

Web Desk
Indian Telegram Android App Indian Telegram IOS App

കെയ്‌റോ: കെയ്‌റോയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവരും പ്രദേശവാസികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 58 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 28 പോലീസ് ഉദ്യോഗസ്ഥരും 10 നിര്‍മാണത്തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ ഏറെയും അനധികൃതമായി നിര്‍മ്മിച്ചവയാണെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് അവ ഒഴിപ്പിച്ച് സ്ഥലം തിരിച്ചു പിടിക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചത്. 700ലേറെ കെട്ടിടങ്ങള്‍ അത്തരത്തില്‍ നിര്‍മ്മിച്ചവയാണെന്നും കണ്ടെത്തിയിരുന്നു.

ഇത്തരം നടപടികള്‍ സ്വീകരിക്കേണ്ടി വരുന്നതില്‍ ഖേദമുണ്ടെന്നും എന്നാല്‍ ഭരണകൂടത്തിനും അതിന്റെ നിയമങ്ങള്‍ക്കുമാണ് എപ്പോഴും പ്രാധാന്യമെന്നും ഈജിപ്ത് പ്രധാനമന്ത്രി ഷെരീഫ് ഇസ്മയില്‍ പറഞ്ഞു. നിയമലംഘനം നടത്തിയിട്ടുള്ളവര്‍ക്ക് മാത്രമേ നടപടി നേരിടേണ്ടി വരികയുള്ളുവെന്നും നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top