Chiking
Latest News

ലിവിംഗ് ഡെഡിന്റെ സംവിധായകന്‍ ജോര്‍ജ് എറൊമേറോ അന്തരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോര്‍ജ് എറൊമേറോ(77) അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.

1968ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സോംബി ചിത്രം നൈറ്റ് ഓഫ് ദ ലിവിംഗ് ഡെഡിന്റെ സംവിധായകനും സഹ എഴുത്തുകാരനുമാണ് റൊമേറോ. അടങ്ങാത്ത രക്തക്കൊതിയുമായി കഴിയുന്ന പ്രേതങ്ങളുടെ കഥ പറയുന്ന ‘സോംബി’ തുടര്‍ചിത്രങ്ങളുടെ തുടക്കമായിരുന്നു ലിവിംഗ് ഡെഡ്. കളക്ഷനുകള്‍ വാരിക്കൂട്ടിയ ചിത്രം അന്നത്തെ ബോക്‌സ്ഓഫീസ് ഹിറ്റായിരുന്നു.

ദെയര്‍ഴ്‌സ് ഓള്‍വേയ്‌സ് വാനില(1971), മാര്‍ട്ടിന്‍(1978), ഡോണ്‍ ഓഫ് ദ ഡെഡ്(1978), ക്രീപ് ഷോ (1982) തുടങ്ങിയവയാണ് റൊമേറോയുടെ മറ്റു ചിത്രങ്ങള്‍.

Top