Chiking
Latest News

മകള്‍ ആരാധ്യയുടെ ആ ദുശീലം ഐശ്വര്യ മാറ്റി

Web Desk
Indian Telegram Android App Indian Telegram IOS App

ആരാധ്യ നല്ല കുട്ടിയാണ് അവളുടെ അമ്മയുടെ എല്ലാ നല്ല ഗുണങ്ങളും കണ്ടു ശീലിച്ചു വളര്‍ന്നതുകൊണ്ട് അവള്‍ തീരെ അനുസരണക്കേടു കാണിക്കാറുമില്ല. മുതിര്‍ന്നവരോട് ബഹുമാനത്തോടെ പെരുമാറുന്ന, വെറുതെ കരഞ്ഞു ബഹളം വയ്ക്കാനിഷ്ടപ്പെടാത്ത ആരാധ്യയെക്കുറിച്ചു പറയാന്‍ നൂറുനാവാണ് അവളുടെ കാര്യങ്ങള്‍ നോക്കുന്ന ആയയ്ക്ക്. പക്ഷേ കുറച്ചുനാള്‍ മുന്‍പുവരെ അവര്‍ പരമ സങ്കടത്തിലായിരുന്നു.

കാരണം കുഞ്ഞ് ആരാധ്യ ഉറങ്ങാറില്ലത്രേ. പാടുപെട്ട് ഉറക്കിയാല്‍ത്തന്നെ പൂച്ചയുറക്കം വിട്ടുണര്‍ന്നെണീക്കുന്ന ആരാധ്യ വീട്ടില്‍ ആരെയും ഉറങ്ങാന്‍ സമ്മതിക്കുകയുമില്ല. പുലര്‍ച്ചെ മൂന്നുമണിക്കെഴുന്നേറ്റ് കുടുംബത്തിലുള്ളവരെ വിളിച്ചുണര്‍ത്തി തന്റെയൊപ്പം കളിക്കാന്‍ ക്ഷണിക്കുകയായിരുന്നു കക്ഷിയുടെ ഹോബി. ആരാധ്യയുടെ മേല്‍ ആരോപിക്കാവുന്ന ഏക ദുശീലം എന്ന സങ്കടം പറച്ചിലോടെയാണ് ആയമ്മ ഇതു പറയുന്നത്.

എന്നാല്‍ ആരാധ്യയുടെ കുട്ടിക്കുറുമ്പിനെ ഒതുക്കാന്‍ ഐശ്വര്യതന്നെ പോംവഴി കണ്ടുപിടിച്ചതുകൊണ്ട് വീട്ടിലുള്ളവര്‍ക്ക് സുഖമായി കിടന്നുറങ്ങാന്‍ പറ്റുന്നുണ്ട്. ആരാധ്യക്കായി ഐശ്വര്യ ഒരു സ്ലീപ് ഷെഡ്യൂള്‍ തയാറാക്കി. അതനുസരിച്ച് ഉറങ്ങാനും ഉണരാനും ശീലിച്ചപ്പോള്‍ ആരാധ്യ പണ്ടെത്താക്കാള്‍ മിടുക്കിയായെന്നാണ് ആയയുടെ സാക്ഷ്യം. ആരാധ്യ സ്‌കൂളില്‍ പോകാന്‍ തുടങ്ങുന്നതിനു മുന്‍പുള്ള കാര്യമാണിതെന്നും ഇപ്പോള്‍ അവള്‍ കൃത്യമായി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നുണ്ടെന്നും അവര്‍ പറയുന്നു.

പാട്ടുകേള്‍ക്കാന്‍ അവള്‍ക്ക് വളരെയിഷ്ടമാണെന്നും രാത്രി വൈകുവോളമിരുന്നു പാട്ടുകേള്‍ക്കുന്ന അവള്‍ എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ സന്തോഷം മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കാനാണ് രാത്രിയിലും അവള്‍ എല്ലാവരെയും വിളിച്ചുണര്‍ത്താന്‍ ആഗ്രഹിച്ചിരുന്നതെന്നും അവര്‍ പറയുന്നു. എന്തായാലും സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ ഉറക്കക്കുറവ് എന്ന ദുശീലം അവളില്‍ നിന്ന് അകന്നു പോയതിന്റെ സന്തോഷത്തിലാണ് ആയയിപ്പോള്‍.

Top