ആഴ്സണലില്‍ നിന്നും കൂടുമാറുകയാണെന്ന് സൂചന നല്കി അലെക്സി സാഞ്ചെസ്
Web Desk
സാന്തിയാഗോ : ചിലി ക്യാപ്റ്റന്‍ അലെക്സി സാഞ്ചെസ് പ്രീമിയര്‍ ലീഗ് ടീം അഴ്സണല്‍ വിടാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. അടുത്തവര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കണമെന്നാണ് ആഗ്രഹമെന്ന് സാഞ്ചെസ് നാട്ടിലെ ചാരിറ്റി മത്സരത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ തീരുമാനമെടുക്കുന്നത് താനല്ലെന്നും സാഞ്ചെസ് വ്യക്തമാക്കി.
ഫ്രഞ്ച് ടീം പാരിസ് സെന്റ് ജെര്മെയ്ന്, ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് എന്നീ ക്ളബ്ബുകള്‍ സാഞ്ചെസ് ലക്ഷ്യമിടുന്നു എന്നാണ് സൂചന. ഒരു വര്‍ഷംകൂടി അഴ്സണലുമായി സാഞ്ചെസിന് കരാറുണ്ട്.
2014ല്‍ ബാഴ്സലോണയില്‍നിന്ന് അഴ്സണലിലെത്തിയ സാഞ്ചെസിന് പ്രീമിയര്‍ ലീഗില്‍ ഇതുവരെ നേട്ടങ്ങളുണ്ടാക്കാനായിട്ടില്ല. യൂറോപ്യന്‍ മത്സരങ്ങളിലും അഴ്സണലിന്റെത് മികച്ച പ്രകടനങ്ങളായിരുന്നില്ല. ഇക്കുറി ചാമ്പ്യന്‍സ് ലീഗിന് യോഗ്യതനേടാനും അഴ്സീന്‍ വെങ്ങറുടെ സംഘത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണിത്.