Chiking
Latest News

അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തി

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ആണ് അന്വേഷണസംഘം ആലുവ എംഎല്‍എയായ അന്‍വര്‍ സാദത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.

നടന്‍ ദിലീപുമായി അന്‍വര്‍ സാദത്തിനുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ പോലീസ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എംഎല്‍എയുടെ വിദേശസന്ദര്‍ശനങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ആരാഞ്ഞു.

നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ പള്‍സര്‍ സുനിയുമായി പരിചയമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണസംഘം അന്‍വര്‍ സാദത്തില്‍ നിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ട്.

സംഭവദിവസം ആക്രമണം കഴിഞ്ഞ ശേഷം പള്‍സര്‍ സുനിയും സംഘവും നടിയെ ഉപേക്ഷിച്ചത് സംവിധായകന്‍ ലാലിന്റെ വീട്ടിലായിരുന്നു. ലാല്‍ വിവരമറിയിച്ച പ്രകാരം ഇവിടെ ആദ്യമെത്തിയവരില്‍ ഒരാളായ തൃക്കാക്കര എംഎല്‍എ പിടി തോമസില്‍ നിന്നും അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കുന്നുണ്ട്.

Top