Chiking
Latest News

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍: വേയ്‌മോ-യൂബര്‍ കേസ് ഒത്തുത്തീര്‍പ്പാകുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ കമ്പനിയായ വേയ്‌മോയും റൈഡ് ഷെയറിങ് കമ്പനിയായ യൂബറും തമ്മില്‍ നടക്കുന്ന നിയമപോരാട്ടത്തില്‍ അയവ്. ഇരുകമ്പനികളും തമ്മില്‍ കോടതിക്കു പുറത്തുണ്ടായ ധാരണപ്രകാരം യൂബറിനെതിരായ കേസുകളില്‍ ചിലത് ഒത്തുതീര്‍ന്നതിനെ തുടര്‍ന്നാണിത്.

വേയ്‌മോ എന്‍ജിനീയറായിരുന്ന ആന്തണി ഗൂഗിള്‍ വിട്ട് യൂബറിനൊപ്പം ചേര്‍ന്നു വികസിപ്പിച്ചെടുത്ത സ്‌പൈഡര്‍ എന്ന ഡ്രൈവറില്ലാ വാഹനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാമെന്ന് യൂബര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പേറ്റന്റ് കേസുകള്‍ പിന്‍വലിക്കാന്‍ വേയ്‌മോ തയാറായത്.

അതേസമയം, യൂബറിന്റെ സ്വന്തം ഡ്രൈവറില്ലാ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യും. യൂബറിനെതിരെ നൂറോളം കേസുകള്‍ നല്‍കിയിരുന്ന വേയ്‌മോ എണ്ണം 70 ആക്കി കുറച്ചിട്ടുണ്ട്. എന്നാല്‍, കേസുകളുടെ എണ്ണം പത്താക്കി ചുരുക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ വീണ്ടും എണ്ണം കുറയുമെന്നാണ് പ്രതീക്ഷ.

Top